red rose with green leaves

അഹമ്മദ് കുഞ്ഞി മുസ്ല്യാർ – ഒരു ഓർമയും വഴികാട്ടിയും

അഹമ്മദ് കുഞ്ഞി മുസ്ല്യാർ – ഒരു ഓർമയും വഴികാട്ടിയും

Shaukath Hussain

7/11/20251 min read

ഇളമ്പിലാശ്ശേരി കോയാമു ഹാജിയുടെയും കുഞ്ഞിപ്പാത്തയുടെയും മകനായി ജനിച്ച അഹമ്മദ് കുഞ്ഞി മുസ്ല്യാർ, ചെറുപ്പത്തിൽ തന്നെ പിതാവിൽ നിന്ന് ഖുർആനും, പ്രാഥമിക ഇസ്ലാമിക അറിവുകളും സ്വന്തമാക്കി.

കരിങ്ങമ്പറ്റിൽ ബാപ്പിച്ചിയും അനിയൻ ഖാദർ എളാപ്പയും (ആപ്പു) ഓത്ത് ചൊല്ലിക്കൊടുക്കാറുണ്ടായിരുന്നു. താനത്താം കണ്ടം അയമു ഹാജിയും, നരിക്കണ്ടം സുലൈമാൻക്കായും ഓത്ത് പഠിക്കാനായി ഇവിടെ വന്നിരുന്ന ഓത്ത് പുരയിലായിരുന്നു ചേരുന്നത്. അവരുടെ വാക്കുകളിൽ ഞാൻ കേട്ടിട്ടുണ്ട്: "അഹമ്മദ് കുഞ്ഞി മുസ്ല്യാർ ഒരേ സമയം ഔത്ത്, അധ്യയനം, ശീലങ്ങൾ — എല്ലാം ഏറ്റവുമുയർന്നതായിരുന്നു."

ലഭ്യമായ സർക്കാർ ജോലി സൂക്ഷ്മതയുടെ പേരിൽ ഉപേക്ഷിച്ചു എന്നതും അദ്ദേഹത്തിന്റെ ധാർമ്മികതയുടെയും ആത്മവിസ്വാസത്തിന്റെയും തെളിവാണ്.

അമ്പത് വർഷത്തിലധികം ആരാമ്പ്രം വല്യേരി പള്ളിയിലും പുളളിക്കോത്ത് പള്ളിയിലും (സംയുക്തമായ കാലത്തടക്കം) ഖത്തീബായും, പിതൃവ്യർ വഖഫ് ചെയ്ത ആരാമ്പ്രം ജുമുഅത്ത് പള്ളിയുടെ സംരക്ഷകനായും അദ്ദേഹം സേവനമനുഷ്ഠിച്ചു. പ്രിയപ്പെട്ട ബാപ്പിച്ചിയുടെ വഫാത്തിന് ഇന്നു 40 വർഷം പൂര്ത്തിയാകുന്നു.

ആ കാലത്ത് പെൺകുട്ടികൾ എഴുത്ത് പഠിക്കുന്നത് നിരുത്സാഹപ്പെടുത്തപ്പെട്ടിരുന്നിട്ടും, ബാപ്പിച്ചി തന്റെ പെൺമക്കളെ ഖുർആനും, ബുർദ്ദയും, മൗലിദും, മാലകളും പഠിപ്പിച്ചു. ഈയടുത്ത് മരിച്ച മറിയമ്മായിയൊക്കെ ഓത്തിൽ വരുന്ന തെറ്റുകൾ വ്യക്തമാക്കാനാകുന്നവരായിരുന്നു. മിക്ക ഉമ്മമ്മമാരും ഉമ്മച്ചികളും അങ്ങനെയായിരുന്നു, എന്നാൽ മറിയമ്മായിക്ക് കൂടുതൽ അറിവ് ഉണ്ടായിരുന്നു.

പേരമക്കളിൽ മതപണ്ഡിതന്മാരും ഹാഫിളുമാരും ഉണ്ടായിരിക്കുന്ന ഈ കുടുംബത്തിൽ, അദ്ദേഹത്തിന്റെ ഭാര്യ ചാലിയത്ത് മുസ്ല്യാരുടെ ശിഷ്യത്വം സ്വീകരിച്ച പാത്തുമ്മയാണ് — മെക്കത്തിൽ ഉസ്സൈൻ ഹാജിയുടെ മകൾ.

അഹമ്മദ് കുഞ്ഞി മുസ്ല്യാർ വളരെ സൂക്ഷ്മത പുലർത്തി ജീവിച്ച വ്യക്തിയായിരുന്നു. സഹോദരനായ ഇളമ്പിലാശ്ശേരി ഖാദറും (പ്രിയപ്പെട്ട ബാപ്പു) ദീനീയ വിഷയങ്ങളിൽ അവഗാഹമുള്ള വ്യക്തിയായിരുന്നു.

Blog by Shaukath Hussain